ധാക്ക : കലാപത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു.ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഗാസിയാബാദ് ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.
ബംഗ്ലദേശ് കലാപത്തെ തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തി മേഖലകളിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
അതേസമയം ,ഇന്ന് ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സൈനിക പിന്തുണയോടെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള യോഗം ഇന്നലെ ചേർന്നിരുന്നു.ബിഎൻപി നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാനും ഈ യോഗത്തിൽ തീരുമാനമായിരുന്നു.