തിരുവനന്തപുരം : അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് സർക്കാരിന് കൂടുതൽ നടപടിയെടുക്കാനാകും.

കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു





