Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsതെങ്ങേലി ശ്രീ...

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം

തിരുവല്ല : തെങ്ങേലി ശ്രീ  കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 25,26 തിയതികളിൽ നടക്കും. 25 ന് രാവിലെ  വിശേഷാൽ പൂജ  8 ന്  പറയ്ക്കെഴുന്നള്ളിപ്പ്  വൈകിട്ട് 7 ന് ഘോഷയാത്ര   തലയാർ വഞ്ചിമൂട്ടിൽ ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച്  ആറാട്ടുകടവിൽ  എത്തിച്ചേരും. തുടർന്ന് 141- നമ്പർ വീരശൈവ മഹാസഭ  (ലിംഗായത്ത് ) യുടെ സ്വീകരണം ഏറ്റുവാങ്ങി വിവിധ വാദ്യമേളങ്ങൾ, താലപ്പൊലി, പമ്പമേളം, കരകം എന്നിവയുടെ അകമ്പടിയോടുകൂടി  കുറ്റൂർ ജംഗ്ഷൻ തെങ്ങേലി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 10 ന് ലക്ഷദീപക്കാഴ്ച

26 ന് രാവിലെ  6ന്  മഹാഗണപതി ഹോമം, 7.30 നും  ശ്രിഭൂതബലി,നവകം, പഞ്ചഗവ്യം, 9 ന് വിശേഷാൽ പൂജകൾ 12 ന്  ഡോ: കെ.പ്രസന്നകുമാറിന്റെ ആത്മീയ പ്രഭാഷണം,  രാത്രി 8 ഗാനമേള, 10  30 ന് തിരുവാതിര, 11.30 ന് 108 കരിക്കഭിഷേകം, 12 ന് അഷ്ടാഭിഷേകം, യാമപൂജ എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി

തിരുവല്ല : കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. പെരുന്നാൾ കൊടിയേറ്റ്  ഇടവക വികാരി ഫാ. ഡോ. റെന്നി തോമസ് നിർവ്വഹിച്ചു. ട്രസ്റ്റി അരുൺ...

മലപ്പുറം നിലമ്പൂരിൽ വയോധികക്ക് മർദനമേറ്റ സംഭവം : അടിയന്തിര റിപ്പോർട്ട് തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രി

മലപ്പുറം : നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ...
- Advertisment -

Most Popular

- Advertisement -