Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്രമുഖ നടനൊപ്പം...

പ്രമുഖ നടനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല : നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്.

മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയിൽ പോകാൻ അനുമതി തേടി എന്നതാണ് കാരണം. ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞായിരുന്നു സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ.

സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ശബരിമലയിൽ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയിൽ നിന്നു സ്ഥലം മാറ്റിയിരുന്നു.പിന്നാലെയാണ്  കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആറന്മുള : പുത്തന്‍കാവ് - കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ  - നീര്‍വിളാകം ഭാഗത്തെ കലുങ്കിന് ബലക്ഷയം ഉണ്ടായതിനാൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം ഡിസംബര്‍ നാല് മുതല്‍ നിരോധിച്ചു.  പുത്തന്‍കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക്...

ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ  മാനേജിംഗ് ഡയറക്ടറായി  അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ,  എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ്...
- Advertisment -

Most Popular

- Advertisement -