Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsശുഭാംശു ശുക്ലയുടെ...

ശുഭാംശു ശുക്ലയുടെ ആക്‌സിയോം-4 ദൗത്യം ജൂൺ 19 ന്

ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 ജൂൺ 19 ന് വിക്ഷേപിക്കും.ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച ആക്സിയം സ്പേസ് കമ്പനി വിജയകരമായി പരിഹരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ യാത്രയ്ക്ക് തടസ്സമായി.

യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് 4 യാത്രക്കാരുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്.ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാൻഷു ശുക്ല. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷം സംഘം തിരിച്ചെത്തും. ദൗത്യം വിജയിച്ചാൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര...
- Advertisment -

Most Popular

- Advertisement -