Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsലോട്ടറി കച്ചവടത്തിന്റെ...

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. കടയുടമ പുറമറ്റം പഴൂർ ഇലവുങ്കൽ വീട്ടിൽ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

റെയ്ഡിൽ ഇടപാടുകാരുടെ പേര് വിവരങ്ങൾ അടങ്ങുന്ന ഡയറി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ ബി.കെ.സുനിൽ കൃഷ്ണൻ, എ എസ് ഐ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് : കുട്ടികളുടെ ഹരിത സഭയും ഹരിത പുരസ്കാര വിതരണവും

തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം  മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ്...

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ...
- Advertisment -

Most Popular

- Advertisement -