Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്തെ കൊപ്ര...

സന്നിധാനത്തെ കൊപ്ര കളത്തിൽ നിന്ന് പുകയുയർന്നു : അഗ്നിശമന വിഭാഗം  കെടുത്തി

ശബരിമല : സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫീസറുമായ കെ ആർ അഭിലാഷ് നേതൃത്വം നൽകി.

എഡിഎം അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു. പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് അദ്ദേഹം കരാറുകാർക്ക് നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 06-01-2025 Win Win W-803

1st Prize Rs.7,500,000/- (75 Lakhs) WU 918188 (PUNALUR) Consolation Prize Rs.8,000/- WN 918188 WO 918188 WP 918188 WR 918188 WS 918188 WT 918188 WV 918188 WW 918188 WX...

കാഞ്ഞങ്ങാട് ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർഗോഡ് : കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തെ സ്ക്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ.കാഞ്ഞങ്ങാട്ടെ ലിറ്റിൽ ഫ്ലവർ സ്കൂളിലെ 50ഓളം വിദ്യാർഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ...
- Advertisment -

Most Popular

- Advertisement -