ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേന പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ ഇന്ത്യയിലെത്തിച്ചു വിചാരണ ചെയ്യും. കടൽക്കൊള്ളക്കാർ നാവികസേനയുടെ ഡ്രോണുകൾക്ക് നേരെയും കപ്പലുകൾക്ക് നേരെയും വെടിയുതിർത്തിരുന്നു.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി നിയമപ്രകാരം കൊള്ളക്കാരെ വിചാരണ ചെയ്യുന്നത് .
പിടിക്കപ്പെടുന്ന കടൽക്കൊള്ളക്കാരെ നിരായുധരാക്കുകയും, ശേഷം വിട്ടയക്കുകയുമാണ് സാധാരണ രീതി. എന്നാൽ ഇവരെ വിട്ടയച്ചാല്‍ വീണ്ടും സംഘം ചേര്‍ന്നു കപ്പലുകള്‍ തട്ടിയെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബറില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ മാൾട്ട ചരക്കു കപ്പലായ ‘എംവി റൂവന്‍’ ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചത് .കപ്പലിൽ 17 ജീവനക്കാർ ഉണ്ടായിരുന്നു