തൃശ്ശൂർ : കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം .അതീവ ഗുരുതരാവസ്ഥയിലായ സീനത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം.