പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ, കുര്യൻ ചെറിയാൻ, കെ അനിയൻ കുഞ്ഞ്, കുഞ്ഞുമോൾ അനിയൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നത്. മത്സരത്തിനായി ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ ജനുവരി എട്ടിന് പുറപ്പെടും.