തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണ നാളിലെ ആട്ടവിശേഷ ദിവസമായ ഇന്ന് (5) ഭഗവാന് ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടത്തി. ഉച്ചക്ക് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന തിരുവോണ സദ്യ തിരുവല്ല അസിസ്റ്റന്റെ ദേവസ്വം കമ്മീഷണർ ഇ അർച്ചന ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
സബ് ഗ്രൂപ്പ് ഓഫീസർ ബി സുഭാഷ്, ഉപദേശക സമിതി പ്രസിഡന്റ് എം.എം മോഹനൻ നായർ, വൈസ് പ്രസിഡന്റ് ഷാബു, സമിതി അംഗം എം.എൻ രാജശേഖരൻ, ദേവസ്വം ജീവനക്കാർ, ഭക്തർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീവല്ലഭ സ്വാമിയും സുദർശന മൂർത്തിയും അത്താഴ ശീവേലിക്ക് ആനപ്പുറത്ത് എഴുന്നെള്ളിപ്പും നടന്നു.






