പത്തനംതിട്ട : മണക്കാല ദീപ്തി സ്പെഷൽ സ്കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഡോ. ടി. ജി.കോശി മെമ്മോറിയല്‍ എ സോണ്‍ സ്പെഷൽ സ്കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഈ മാസം 9 ന് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ മത്സരാര്‍ത്ഥികൾ പങ്കെടുക്കും. ആകെ 13 സ്ഥാപനങ്ങളിലെ ശാരീരിക – മാനസിക പരിമിതികള്‍ ഉള്ള വിദ്യാര്‍ത്ഥികളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്. മത്സരാര്‍ത്ഥികളും ഒഫീഷ്യലുകളുമടക്കം 400 പേര്‍ പങ്കെടുക്കും. കിഡ്സ്, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മെന്‍ ആന്‍ഡ് വുമണ്‍, സിവിയര്‍ കാറ്റഗറി വിഭാഗത്തിലാണ് മത്സരം
രാവിലെ 8.30ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കായികമേള ഉദ്ഘാടനം ചെയ്യും. റവ സാം ജി . കോശി അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ കായിക സന്ദേശം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ മാത്യു, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷിബു തോമസ്, കായികാധ്യാപകന്‍ എസ്പ്രവീണ്‍ , റജീന, അഞ്ജന എന്നിവര്‍ പങ്കെടുത്തു.