Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsനടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ...

നടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : സിനിമാമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേൽനോട്ടം വഹിക്കും.

സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയും ചെയ്യും. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകും. അതേസമയം, ഹൈക്കോടതിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ അന്വേഷണമുണ്ടാകില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി

തിരുവല്ല: ഓതറ  വിശാല ഹിന്ദു സംഗമത്തിനു തുടക്കമായി.പ്രബുദ്ധ കേരളം എഡിറ്റർ ശ്രീ രാമകൃഷ്ണ മഠം സന്യാസി സംപൂജ്യ നന്തത്മജനന്ദ സ്വാമി ഉത്ഘാടന കർമ്മം നിർവഹിച്ചു. വിവേകാനന്ദ ഗ്രാമ സേവ സമിതി രക്ഷാധികാരി കെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) മേയ് 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -