Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalസുരക്ഷാ പരിശോധനയ്ക്കിടെ...

സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ജയ്പൂർ : സുരക്ഷാ പരിശോധനയ്‌ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത് .പുലർച്ചെ 4 മണിയോടെ ജയ്പുർ വിമാനത്താവളത്തിലാണ് സംഭവം.

നാലു സഹപ്രവർത്തകർക്കൊപ്പം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. യുവതിയോട് സുരക്ഷാ പരിശോധനയ്‌ക്കു ഹാജരാകാൻ എഎസ്ഐ ആവശ്യപ്പെട്ടു .തുടർന്നാണ് യുവതി ആക്രമിച്ചത്.എന്നാൽ യുവതിയുടെ പക്കൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നൽകിയ കൃത്യമായ രേഖകളുണ്ടായിരുന്നുവെന്നും അകാരണമായി ഇവരെ ഉദ്യോഗസ്ഥൻ തടയുകയായിരുന്നുവെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല:അരാധനാധിഷ്ഠിതമായ ജീവിതമാണ് നന്മയിൽ വളരാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതെന്ന് യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലിത്ത പറഞ്ഞു . ആരാധനയിലും ദൈനംദിന സാഹചര്യങ്ങളിലും ദൈവ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അഖില മലങ്കര...

പാരാലിംപിക്സിന് തുടക്കമായി

പാരീസ് : ഒളിമ്പിക്സിനു പിന്നാലെ പാരാലിംപിക്സിന് പാരിസിൽ തുടക്കമായി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരാലിംപിക്സിന് തുടക്കമായത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഇതിഹാസതാരം ജാക്കി ചാന്‍ ദീപശിഖയേന്തി. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ...
- Advertisment -

Most Popular

- Advertisement -