തിരുവല്ല : ബാലഗോകുലം തിരുവല്ല താലൂക്കിൻ്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പതാക ദിനത്തിൻ്റെ ഉദ്ഘാടനം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് മുൻപിൽ ബാലഗോകുലം ശബരിഗിരി ഗോകുല ജില്ല സഹകാര്യദർശി എസ് ശ്രീജിത്ത് പതാക ഉയർത്തി നിർവഹിച്ചു.
ബാലഗോകുലം താലൂക്ക് ഉപാദ്ധ്യക്ഷൻ ആർ ദിലീപ്, താലൂക്ക് കാര്യദർശി പാർവ്വതി പി, സഹ കാര്യദർശി അജിൻ കുമാർ, നഗർ ആഘോഷ പ്രമുഖ് ത്രിലോക് നാഥ്, ഗോകുൽ ജി തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഗോപൂജ, നദി വന്ദനം,വൃക്ഷ പൂജ തുടങ്ങിയവ ഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കും.സെപ്റ്റംബർ 14 ജന്മാഷ്ടമി ദിവസം ശോഭായാത്രകൾ സംഘടിപ്പിക്കും.
നിരണം കടപ്ര മണ്ഡലങ്ങളിലെ ശോഭായാത്രകൾ കടപ്ര ജംഗ്ഷനിൽ സംയോജിച്ച് അവിടുന്ന് ആലംതുരുത്തി പാലം വഴി തൃക്കപാലേശ്വരം ക്ഷേത്രത്തിൽ സമാപിക്കും.
നെടുംമ്പ്രം, പെരിങ്ങര, കാവുംഭാഗം മതിൽഭാഗം മണ്ഡലങ്ങളിലെ ശോഭായാത്രകൾ കാവുംഭാഗം ജംഗ്ഷനിൽ ഒന്നിച്ച് എത്തി അവിടുന്ന് മഹാ ശോഭായാത്രയായി തിരുവല്ല ടൗൺ ചുറ്റി ശ്രീവല്ലഭ ക്ഷേത്രത്തിൽ സമാപിക്കും.
കുറ്റൂർ മണ്ഡലത്തിലെ ശോഭായാത്രകൾ കുറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തിരുമൂലപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും.






