Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ക്ഷേത്രത്തിൽ...

ആറന്മുള ക്ഷേത്രത്തിൽ ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം അരങ്ങേറി

ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ  തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ്  ഉദ്ഘാടനം ചെയ്യും. തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ ചേർന്ന്  പഞ്ചരത്ന കീർത്തനാലാപവും സംഗീത സദസ്സും നൃത്തൃരഞ്ജിനിയും അവതരിപ്പിച്ചു.

വൈകിട്ട്  7 മണിക്ക്  മലബാർ വാസുദേവൻ ഗുരുക്കളുടെ ശിഷ്യ പരമ്പരയിലുള്ള 14 കളരിപ്പയറ്റ് ഗുരുക്കന്മാരെ ആദരിക്കലും കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന MVG CVN കളരിപ്പയറ്റ് പരിശീലന കേന്ദ്രമാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്.

രാത്രി 8 മണിക്ക് കഥകളി ആചാര്യൻ ഫാക്ട് മോഹനന്റെ ശിഷ്യരുടെ കഥകളി പുറപ്പാടും തുടർന്ന് ദുര്യോധനവധം കഥകളിയും രംഗത്ത് അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാര്‍ പുതുക്കണം

പത്തനംതിട്ട : അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ നടത്തണമെന്ന് ഐടി മിഷന്‍ അറിയിച്ചു. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ...

തൃശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി.തിരുവമ്പാടിയിലും പാറമേക്കാവിലും രാവിലെ കൊടിയേറ്റ് നടന്നു.8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.ഏപ്രിൽ 17-ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.18 ന് തെക്കേനട...
- Advertisment -

Most Popular

- Advertisement -