Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്.എസ്.എല്‍.സി: ജില്ലയ്ക്ക്...

എസ്.എസ്.എല്‍.സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി.

എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടാന്‍ 1716 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സാധിച്ചു. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1,255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.

പത്തനംതിട്ട ജില്ലയില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. ഇവരില്‍ 9,991 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.7. പരീക്ഷ എഴുതിയ 5,233 ആണ്‍കുട്ടികളില്‍ 5218 പേരും 4,788 പെണ്‍കുട്ടികളില്‍ 4,773 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം

പത്തനംതിട്ട : ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ്...

ഭൂകമ്പം : തകർന്ന കെട്ടിടത്തിൽനിന്ന് രേഖകൾ കടത്താൻ ശ്രമിച്ച 5 ചൈനീസ് പൗരന്മാർ പിടിയിൽ

ബാങ്കോക്ക് : ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച 5 ചൈനീസ് പൗരന്മാർ പിടിയിൽ. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നു വീണിരുന്നു....
- Advertisment -

Most Popular

- Advertisement -