തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ആകെ 4,27,021 വിദ്യാർഥികലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ. ഉച്ചയ്ക്ക് 1.30നാണ് ഹയർസെക്കൻഡറി പരീക്ഷ.
