Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസെന്റ് മേരീസ്...

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി: വിളംബര ജാഥ നടത്തി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടന്ന വിളംബര ജാഥയിൽ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.  ഡി വൈ എസ് പി അഷാദ് എസ് ജാഥ ഉദ്ഘാടനം ചെയ്തത്. മാലിന്യ വിമുക്ത ജലസ്രോതസ്സുകൾ, ഭൂസംരക്ഷണത്തിന്റെ ആവശ്യകത, യുദ്ധം വിതക്കുന്ന വിനാശങ്ങൾ, മയക്കുമരുന്നിന്റെ മാരക ദോഷങ്ങൾ  തുടങ്ങിയവയെക്കുറിച്ചുള്ള സാമൂഹ്യ ബോധവൽക്കരണമായിരുന്നു ജാഥയുടെ ലക്ഷ്യം.

നാഗസാക്കി ദിനത്തിന്റെ ഓർമയ്ക്കായി അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും  സ്കൂൾ ബാന്റുമേളവും ജാഥയ്ക്ക് മിഴിവേകി.വയനാട് ദുരന്തത്തിന് ഒരു കൈത്താങ്ങ് എന്ന ആശയത്തിൽ നടത്തിയ സന്ദേശ പ്രചരണ ജാഥയ്ക്ക് സ്കൂൾ പ്രിൻസിപ്പൽ  മിനി ജേക്കബ് ഫിലിപ്, ജനറൽ കോർഡിനേറ്റർ മോജി സക്കറിയ,കായികാധ്യാപകർ എന്നിവർ നേതൃത്വം നല്കി.

ലോകാസമസ്താ സുഖിനോ ഭവന്തു എന്ന സന്ദേശത്തോടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി ജാഥ പര്യവസാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലം

പാരീസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ....

കുടുംബശ്രീ ഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത : ക്ഷേമ പെൻഷൻ രണ്ടു ഗഡു നൽകും

തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ...
- Advertisment -

Most Popular

- Advertisement -