തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു .കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. ക്ഷേമ പെൻഷൻ വിതരണത്തിന് 14,500 കോടി രൂപ വകയിരുത്തി.അങ്കണവാടി വർക്കർമാർ ,പ്രീപ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപ,അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ, ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയും വർധിപ്പിക്കും.
വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ,തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം,യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം,വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി,കെ ഫോണിന് 112.44 കോടി തുടങ്ങിയവ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു .എംസി റോഡ് വികസനത്തിനായി 5917 കോടി കിഫ്ബിയിൽ നിന്ന് വകയിരുത്തി.






