Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeAgricultureസംസ്ഥാന കർഷക...

സംസ്ഥാന കർഷക അവാർഡ് 2024 : ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം

പത്തനംതിട്ട: കാർഷികോല്പാദന മേഖലയിൽ ഓരോ വർഷവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ  നൽകുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം.

ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിങ്ങനെ  6 പുതിയ അവാർഡുകൾക്കൊപ്പം കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.

കർഷകർക്ക് അവരുടെ അപേക്ഷകൾ അതത് കൃഷിഭവനുകളിൽ ജൂലൈ 23 നകം സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോം, കൃഷി ഭൂമിയുടെ രേഖകളും നടപ്പാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതം  സമർപ്പിക്കണം.
അപേക്ഷയും വിശദ വിവരവും കൃഷി വകുപ്പ് വെബ്സൈറ്റായ  www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ : 0468 2222597

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ...

സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാൾ  അറസ്റ്റിൽ

പത്തനംതിട്ട : കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 12 കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ പോലെയുള്ള ദ്രാവകമൊഴിച്ചതിനും യുവതിയെയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പോലീസിന്റെ...
- Advertisment -

Most Popular

- Advertisement -