കൊച്ചി : എസ്ഐആർ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ എസ്ഐആറിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. അടിയന്തരമായി നിർത്തിവെക്കണമെന്നും ഡിസംബർ 20ന് ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂവെന്നുമാണ് ആവശ്യം. എന്നാൽ ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി പറഞ്ഞു .ഹർജിയിൽ ഹൈക്കോടതി നാളെ ഉത്തരവ് പറയും.






