Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കലവൂര്‍ ഗവ എച്ച് എസ് എസില്‍ ജൂണ്‍ രണ്ടിന് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രവേശനോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവേശനോത്സവ ഒരുക്കങ്ങളില്‍ സംതൃപ്തിക പ്രകടിപ്പിച്ച മന്ത്രി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുതുതായി പ്രവേശനം നേടുന്ന പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കാനും സ്കൂള്‍ ആര്‍ട്ട് ഗ്രൂപ്പും സമഗ്രശിക്ഷ കേരളയുടെ അധ്യാപകരും ചേര്‍ന്ന് ക്ലാസ് മുറികള്‍ അലങ്കരിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് വീടുകളിലെത്തി രക്ഷിതാക്കളെ പ്രവേശനോത്സവത്തിലേക്ക് ക്ഷണിക്കും.

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോസ്റ്റര്‍ രചനാമത്സരം സംഘടിപ്പിക്കും. പ്രവേശനോത്സവ ദിവസം വേദിക്ക് സമീപം പാര്‍ക്കിങ്ങിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര തിങ്കളാഴ്ച

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ രാവിലെ 9.30 നു...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം : ആറാട്ട് ഇന്ന്

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട്  ഇന്ന്  വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്നതോടെ ഉത്സവം സമാപിക്കും. ശനി രാവിലെയാണ്‌ ആറാട്ട് കലശം. പടിഞ്ഞാറെ നടയിലെ സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം...
- Advertisment -

Most Popular

- Advertisement -