Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന വനിതാരത്ന...

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എ.എൻ., വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സി.എസ്. റോഡ്, സീമെക്സ് സെന്റർ ഡോ. നന്ദിനി കെ. കുമാർ, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ. മേദിനി എന്നിവരെ തെരഞ്ഞെടുത്തു.

വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോർജ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ദിനാഘോഷം നാളെ

തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നാളെ മണിപ്പുഴ മന്നം മെമ്മോറിയൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും. 8 നു പതാക ഉയർത്തൽ,...

ഓഫർ വിൽപന : നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു . ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ നൽകിയ നാദാപുരത്ത്...
- Advertisment -

Most Popular

- Advertisement -