Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKonniവിലക്കുറവില്‍ വെളിച്ചെണ്ണ...

വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി : മന്ത്രി ജി ആര്‍ അനില്‍

കോന്നി : വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള വെളിച്ചെണ്ണ സപ്ലൈകോ വഴി ആവശ്യമെങ്കില്‍ ലഭ്യമാക്കും.

ഓണ വിപണിയിലെ വില നിയന്ത്രിക്കാന്‍ അരിയും മറ്റു ഉല്‍പന്നങ്ങളും സപ്ലൈകോ, റേഷന്‍ കടകളിലൂടെ കൂടുതല്‍ ലഭ്യമാക്കും. ഗ്രാമങ്ങളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും നാലു വര്‍ഷത്തിനിടെ 109 പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുറന്നു. 1700 ഓളം സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിലമാറ്റമില്ലാതെ എട്ടുവര്‍ഷം വിതരണം ചെയ്യാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ആദ്യ വില്‍പനന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ബോബന്‍ കോട്ടയം എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്സുകൾ  21 ദിവസം ഓൺലൈനിൽ

കായംകുളം: സൂക്കൂളിൽ മുണ്ടിനീര് പടർന്നതിനെ തുടർന്ന് കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വരെയുള്ള ക്ലാസ്സുകൾ  21 ദിവസം ഓൺ ലൈനിലൂടെയാക്കി. രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, ഒന്നു...

വെൽഫെയർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 7 8-ാം സ്വാത്രന്ത്ര്യ ദിനം ആഘോഷിച്ചു. മാത്യു ടി. തോമസ് എം എൽ എ ദേശീയ പതാക ഉയർത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ...
- Advertisment -

Most Popular

- Advertisement -