Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsനിരോധിത പ്ലാസ്റ്റിക്ക്...

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം : നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

ഓൺലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ വിജയകിരീടം ചൂടി

തിരുവല്ല :  23- മത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ വിജയകിരീടം ചൂടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ജില്ലയിലയെ പരാജയപ്പെടുത്തി പാലക്കാട് ജില്ല...

ഉതൃട്ടാതി ജലോത്സവം: വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി പള്ളിയോട സേവാ സംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. 3 മേഖലകളിലായാണ് കളരി നടത്തിയത്....
- Advertisment -

Most Popular

- Advertisement -