കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി – 17) ആണ് മരിച്ചത്. കടമ്മനിട്ട ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.
കാരംവേലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയായ സഹോദരനെ സ്‌കൂളിൽ വിട്ടിട്ട് തിരികെ വരുന്ന വഴി മഹാണിമല ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലുങ്കൽ ഭാഗത്ത് നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊളിലാളികളുമായി പോയ ടെമ്പോയുമായാണ് ഇടിച്ചത്.
ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആദിത്യൻ, അനശ്വര, ആദർശ്. സംസ്‌കാരം തിങ്കൾ 2ന് വീട്ടുവളപ്പിൽ.