Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKozhencherryസ്‌കൂളുകളില്‍ സബ്ജെക്ട്...

സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷം മുതല്‍ : മന്ത്രി വി. ശിവന്‍കുട്ടി

കോഴഞ്ചേരി : മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്ട് മിനിമം നടപ്പാക്കും.

മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...

ജനകീയ ജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വർഷത്തിൻ്റെ പാരമ്പര്യമുള്ളതാണ് – ആൻ്റോ ആൻ്റണി എം പി

എടത്വാ: പമ്പാ ബോട്ട് റേയ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15ന് നടത്തുന്ന നീരേറ്റുപുറം ജനകീയ ജലോത്സവം ഓണ തനിമ നിറഞ്ഞതും 67 വർഷത്തിൻ്റെ പാരമ്പര്യമുള്ളതുമാണെന്ന് ആൻ്റോ ആൻ്റണി എം പി പറഞ്ഞു. ജനകീയ...
- Advertisment -

Most Popular

- Advertisement -