തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ വൈകിട്ട് 6 വരെ നടക്കും. 14 ന് വൈകിട്ട് 6.30 ന് പാദുക പ്രയാണം സ്വീകരണം, 7.15 ന് പാദുക പൂജ, 8.15 ന് സഭാ കാര്യക്രമം, 8.30 ന് പാദപൂജ.
15 ന് രാവിലെ 7.30 ന് വ്യാസോപാസന, 7.30 ന് ഭജന, 7.45 ന് പാദുക പൂജ, 8 ന് പാദപൂജ, 9.30 ന് ഭജന, 1 ന് ഉച്ച ഭക്ഷണം, തുടർന്ന് 6 ന് പുറക്കാട് വേണുഗോപാലക്ഷേത്രത്തിലേക്ക് പ്രയാണം തുടരും.