വാഷിംഗ്‌ടൺ : ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി സുനിതാ വില്യംസ്. കഴിഞ്ഞദിവസം അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017-ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂര്‍ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്‌സന്‍ നടന്നത്. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത റെക്കോർഡ് സ്വന്തമാക്കിയത്.