Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈക്കോ ഓണം...

സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് മുതല്‍

പത്തനംതിട്ട : ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി  തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് (6) മുതല്‍. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും.

സെപ്റ്റംബര്‍ ആറുമുതല്‍ 14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം .

ആറന്മുള നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 8.45 ന് ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പനങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്റുകളുടെ കണ്‍സ്യൂമര്‍ ഉല്‍പനങ്ങള്‍ തുടങ്ങിയവ അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ എല്ലാ ഫെയറുകളിലും ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു

ഇടുക്കി : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു . കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍...

പള്ളിയോട സേവാ സംഘം ലഹരിവിരുദ്ധ ബോധവത്കരണ സദസ്സ്  സംഘടിപ്പിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ആറന്മുള  വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ്  പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. നാടിന്റെ നാളകളിലെ വാഗ്ദ്ദാനങ്ങൾ...
- Advertisment -

Most Popular

- Advertisement -