Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiലോട്ടറിക്കു സേവന...

ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും ചൂണ്ടിക്കാട്ടി.

ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി വിധി. 2010ലെ സാമ്പത്തിക ഭേദഗതി നിയമത്തിലെ അനുബന്ധ വകുപ്പ് റദ്ദാക്കിയ സിക്കിം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ...

പെരുനാട്ടിൽ വീടിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു: വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ

റാന്നി : പെരുനാട്ടിൽ വീടിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ. പെരുനാട് കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ളവറിൽ അശ്വതി ഭവനിൽ മോഹിനി രാജുവിൻ്റെ വീടിനോട് ചേർന്ന ഭാഗത്താണ് വലിയ...
- Advertisment -

Most Popular

- Advertisement -