Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅലഹബാദ് ഹൈക്കോടതിയുടെ...

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി : പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു .പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്വമേധയാ പരിഗണനയ്ക്കെടുക്കുകയായിരുന്നു. രണ്ടു യുവാക്കൾക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പരാമർശം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂർവ്വ വിദ്യാർത്ഥികൾ ഇൻവർട്ടർ കൈമാറി

തിരുവല്ല: തിരുവല്ലാ ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ  2008-2010 ഹ്യുമാനിറ്റീസ്സ്  വിഭാഗം വിദ്യാർത്ഥികൾ  സ്കൂൾ ഓഫീസിലേയ്ക്ക് നൽകിയ ഇൻവർട്ടർ സ്കൂൾ പ്രിൻസിപ്പാൾ നവനീതകൃഷ്ണൻ എൻ.കെ യ്ക്ക് കൈമാറി. സ്കൂൾ വികസന സമിതി ചെയർമാൻ...

ലഹരിയിൽ മുങ്ങുന്ന കേരളം : കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് എൻ. ഹരി

കോട്ടയം : മനുഷ്യത്വം മരവിച്ച ക്രൂര കൊലപാതകങ്ങളും കലാലയ റാഗിങും ആത്മഹത്യകളും കേരളത്തെ ആശങ്ക ഉണർത്തുന്ന രീതിയിൽ ഗ്രസിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. കേരളത്തെ വീഴുങ്ങുന്ന ലഹരിമാഫിയയെ കണ്ടെത്തി സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -