Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiമലയാളത്തിൽ സത്യപ്രതിജ്ഞ...

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി എംപിയായി ചുമതലയേറ്റു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ബിജെപി എംപിയായ സുരേഷ് ​ഗോപി മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൃഷ്ണാ, ​ഗുരുവായൂരപ്പാ.. എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായ അദ്ദേഹം കേന്ദ്ര സഹമന്ത്രിമാരിൽ മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.

പതിനെട്ടാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രിയുടെയും എംപിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയാണ്. ഇന്നും നാളെയുമായി എംപിമാരുടെ സത്യപ്രതിജ്ഞയായിരിക്കും നടക്കുക.സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു.പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. വൈകിട്ട് നാല് മണിയോടെ കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജപ്തി ഭീഷണി നേരിട്ട ആശാപ്രവർത്തക അനിതകുമാരിയുടെ കടം  ഓർത്തഡോക്സ് സഭാ അടച്ചു തീർത്തു

തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന 3 ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു. ക്യാൻസർ...

റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

അടൂർ: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ ഷിജുവിൻ്റേയും ടീനയുടേയും മകൻ അബിൻ ഷിജു(21)ണ്...
- Advertisment -

Most Popular

- Advertisement -