Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsKannurഎംവി ഗോവിന്ദൻ...

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു.

പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ്വപ്ന ഹാജരായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽനിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള മുഖേന 30 കോടി രൂപ എംവി ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് എംവി ഗോവിന്ദൻ കോടതിയെ സമീപിച്ചത്. കേസ് ജൂൺ 25ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചു 

കോഴഞ്ചേരി : ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയുള്ള അനുഭവമായി.  2024 ഡിസംബർ 21 പ്രഥമ വിശ്വധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര...

Kerala Lottery Results : 06-01-2025 Win Win W-803

1st Prize Rs.7,500,000/- (75 Lakhs) WU 918188 (PUNALUR) Consolation Prize Rs.8,000/- WN 918188 WO 918188 WP 918188 WR 918188 WS 918188 WT 918188 WV 918188 WW 918188 WX...
- Advertisment -

Most Popular

- Advertisement -