Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsതബല വിദ്വാൻ...

തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു.ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്.

1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം .തബലിസ്റ്റ് അള്ളാ റഖ ഖാനായിരുന്നു പിതാവ്. 11-ാം വയസുമുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദ ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം : ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ .ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച...

യുവാവ് ഭാര്യയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള തർക്കം

കോന്നി : കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള തർക്കം. കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി (28) സുഹൃത്ത് പാടം...
- Advertisment -

Most Popular

- Advertisement -