തിരുവനന്തപുരം:ചായ, കാപ്പി ഉപയോഗം നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിർദേശം . ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് നിർദേശം.
അമിതമായ കാപ്പി ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട് .150 മില്ലി കപ്പ് ബ്രൂകോഫിയില്‍ 80- 120 മില്ലിഗ്രാം, ഇന്‍സ്റ്റന്റ് കോഫിയില്‍ 50- 65 മില്ലിഗ്രാം, ചായയില്‍ 30- 65 മില്ലിഗ്രാം എന്നീ അളവുകളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും മാനസിക പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇവയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ ശരീരത്തിലെ അയണ്‍ അപര്യാപ്തതയ്ക്കും അനീമിയപോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.