Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകാർ പിക്കപ്പ് വാനിലിടിച്ച്...

കാർ പിക്കപ്പ് വാനിലിടിച്ച് അദ്ധ്യാപിക മരിച്ചു

കോഴഞ്ചേരി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന അദ്ധ്യാപിക മരിച്ചു. ആറന്മുള കാലായിൽ ഡോ.തോമസ് ജോർജിന്റെ (പ്രിൻസിപ്പൽ, എംബിറ്റ്സ് എഞ്ചി. കോളേജ്, നെല്ലിമറ്റം കോതമംഗലം) ഭാര്യ റെസി ടൈറ്റസ്(52) ആണ് മരിച്ചത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂൾ അദ്ധ്യാപികയാണ്.

ഇന്ന് രാവിലെ  ആറിന് പുല്ലാട് -മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിൽ വച്ചാണ് അപകടം നടന്നത് .കാർ വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു. കോഴികളെയും കൊണ്ടു വന്ന നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് കാറിടിച്ചത് .കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ട തുണ്ടുപറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിൻ്റെ യും, ആനി ജോർജിന്റെയും മകളാണ് പരേത

മക്കൾ : കിരൺ (പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ബെംഗളൂരു) അജയ് (ടി സി എസ്, തിരുവനന്തപുരം)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം വിപണി: ആലപ്പുഴ ജില്ലയിൽ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും, 118 ഓണച്ചന്തകളും

ആലപ്പുഴ: സഹകരണ വകുപ്പ് കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്‌സ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച 'സഹകരണ ഓണം വിപണിക്ക്‌' ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനവും എച്ച്...

Kerala Lotteries Results : 13-02-2025 Karunya Plus KN-560

1st Prize Rs.8,000,000/- PH 678480 (KOZHIKKODE) Consolation Prize Rs.8,000/- PA 678480 PB 678480 PC 678480 PD 678480 PE 678480 PF 678480 PG 678480 PJ 678480 PK 678480...
- Advertisment -

Most Popular

- Advertisement -