Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നാറില്‍ താപനില...

മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ : തണുപ്പ് വര്‍ധിച്ചതോടെ  സഞ്ചാരികളുടെ ഒഴുക്കും കൂടി

മൂന്നാർ : അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ്  താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്.

എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുകള്‍

ആലപ്പുഴ: കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഒഴിവുകള്‍.  (സോഷ്യല്‍ സയന്‍സ്, മാത്സ്), ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ (രണ്ട് ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള...

5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരിടത്തും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ...
- Advertisment -

Most Popular

- Advertisement -