Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മറ്റി...

ഹേമ കമ്മറ്റി റിപ്പോർട്ടിന് താൽക്കാലിക സ്റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. എം. മനോജിന്റെ ഇടക്കാല ഉത്തരവ് .ഇന്ന് 3.30 ന് റിപ്പോർട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ.

റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.അതേസമയം എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ദുരന്തം : കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട് : വയനാട് ദുരന്തത്തിൽ  കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച്‌ 119 പേരാണ് കാണാമറയത്ത്. ആദ്യത്തെ  പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെയാണ്  കാണാതായവരുടെ എണ്ണത്തിൽ...

സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി  തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി  ആരോഗ്യവകുപ്പ്  മന്ത്രി വീണ ജോർജ്...
- Advertisment -

Most Popular

- Advertisement -