പത്തനംതിട്ട: പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 മുതൽ വാഹന ഗതാഗതം നിരോധിച്ചത്. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് അബാൻ ബിൽഡിങ്ങിനോട് ചേർന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബിൽഡിങ്ങിന്റെ മുമ്പിൽ പൈൽക്യാപ്പ്, പിയർ പ്രവൃത്തികൾ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം.
സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മൈലപ്രയിൽ നിന്നുള്ള വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ-മിനി സിവിൽ സ്റ്റേഷൻ, അടൂർ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സെന്റ്‌പീറ്റേഴ്‌സ് ജംഗ്ഷൻ – എസ് പി ഓഫീസ് ജംഗ്ഷൻ, അടൂർ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷൻ- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു പോകണം.






