Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKollamതുണി മടക്കിവെയ്ക്കാന്‍...

തുണി മടക്കിവെയ്ക്കാന്‍ വൈകിയതിന് പത്തു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം : കൊല്ലം കുണ്ടറയിൽ തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തിൽ കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മർദനത്തിൽ കുട്ടിയുടെ തോളെല്ല് ഒടിഞ്ഞു. കുട്ടിയുടെ കൈയ്‌ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കുട്ടി കേസിലെ സാക്ഷിയായിരുന്നു.ഇതിന്റെ വൈരാഗ്യത്താലാകാം കുട്ടിയെ ഇയാൾ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ:  ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു

ആറന്മുള : സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചതായുള്ള പരാതിയെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലനയിൽ മത്സ്യ സ്റ്റാളിലെ തൊഴിലാളിയായ അസം സ്വദേശി എദിഷ് അലി ( 26)...

നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് ബീഹാർ സ്വദേശിയായ വിദ്യാർഥിയുടെ മൊഴി. ബന്ധു വഴിയാണ് പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -