ന്യൂഡൽഹി : പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ ഭീകര സംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ്. കഴിഞ്ഞദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടത്.
1999-ലാണ് ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവൻ വച്ച് വിലപേശിയതോടെ മസൂദ് അസ്ഹറുൾപ്പെടെ മൂന്നു ഭീകരരെയും ഇന്ത്യക്ക് വിട്ടു നൽകേണ്ടി വന്നു .മസൂദ് അസ്ഹറാണ് പിന്നീട് ജയ്ഷെ മുഹമ്മദെന്ന ഭീകര സംഘടന സ്ഥാപിക്കുന്നത്.