Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ ഇസ്രയേൽ...

അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിയ്ക്ക് നേരെ ഭീകര ആക്രമണം : നിരവധി പേർക്ക് പരുക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ഭീകര ആക്രമണം.ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടന്നത് .ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്. അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും.എഫ്ബിഐ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെമ്പഴന്തിയിൽ ഗുരു ജയന്തി ആഘോഷം 18 ന് തുടുങ്ങും

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആഘോഷം ചെമ്പഴന്തി ഗുരുകുലത്തിൽ 18, 19, 20 തീയതികളിൽ നടക്കും. പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം, നാമജപ ശാന്തിയാത്ര, സമ്മേളനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമാകും. 18...

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പണവും വസ്തുക്കളും മോഷ്ടിച്ചു : 5 പേർ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ്...
- Advertisment -

Most Popular

- Advertisement -