ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയം (കിഴക്കുംഭാഗം) ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നടക്കും. ജനുവരി 31 ന് വൈകിട്ട് 6 -ന് കാവടി ഘോഷയാത്ര, 11-ന് കാവടി വിളക്ക്, 12 – ന് കിഴക്കേ ഗോപുര നടയിൽ ദേശവിളക്ക്, 1 -ന് ചെണ്ടമേളം തുടർന്ന് അഗ്‌നിക്കാവടി.
ഫെബ്രുവരി 1 – ന് രാവിലെ കുട്ടികളുടെ കാവടി, മയിലാട്ടം, 10.30-ന് കാവടി അഭിഷേകം, 11.30-ന് സ്കന്ദാഭിഷേകം, ഉച്ചയ്ക്ക് കഴിഞ്ഞ് 3 മുതൽ കാവടിയാട്ടം എന്നിവയോടു കൂടി സമാപിക്കും.






