|
|||
കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ (27) ഉച്ചയ്ക്ക് 2 മുതല്‍ കോട്ടയം ടൗണില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംക്ഷന്‍ വഴി പോകണം.
കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകണം.
കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.







