Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പോലീസിന്റെ...

തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി പിടിയിലായി

തിരുവല്ല :  യുവാവിനെ ആക്രമിച്ച  സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട  പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) കോട്ടയത്തു നിന്നും പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ ( 35 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ  രൂപ തനിക്ക് തരണം എന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തു നിന്നും കസ്റ്റഡിയിൽ എടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  സുബിനെ 2023 ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം : അമിത് ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക്...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷത്തിന് നാളെ കൊടിയേറും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷം 13ന് കൊടിയേറും. രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് അടിമ സ്തംഭത്തിൽ...
- Advertisment -

Most Popular

- Advertisement -