Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsമുലപ്പാൽ കൊടുത്തു...

മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം : കുഞ്ഞിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്.

മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും  പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓസ്കാർ പുരസ്‌കാരം : അനോറയ്ക്ക് 5 അവാർഡുകൾ

ലൊസാഞ്ചലസ് : 97-ാമത് ഓസ്കറിൽ ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറയ്ക്ക് 5 അവാർഡുകൾ . മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി എന്നീ പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി. തിരക്കഥ,...

കള്ളപ്പണമെന്ന് ആരോപണം : പാലക്കാട് രാത്രിയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന

പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി ഹോട്ടലിൽ കോൺ​ഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തി.കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന...
- Advertisment -

Most Popular

- Advertisement -