എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം, നടക്കും. രണ്ടാം ദിവസമായ 15 ന് രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത് നടക്കും.
സമാപന ദിവസം ആയ 16ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ 9 ന് രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ, രോഗശാന്തി പൂജ, സർവ്വൈശ്വര്യപൂജ എന്നിവ നടക്കും. 11 ന് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്ത്, നൂറും പാലും ദീപാരാധന, ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.






