Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഎഡിജിപി എം.ആർ...

എഡിജിപി എം.ആർ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റി നിലപാട് .സുരേഷ് രാജ് പുരോഹിത്, എംആർ അജിത് കുമാർ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പന്തളം: എം സി റോഡിൽ മാന്തുകയിൽ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ (47)...

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: എക്സൈസിൻ്റെ ആലപ്പുഴ നർകോർട്ടിക് സ്കോഡ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ എരുമക്കാട് കടപ്പു കാലയിൽ വീട്ടിൽ റജിയുടെ മകൻ രാഹുൽ കെ....
- Advertisment -

Most Popular

- Advertisement -